ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് സാധ്യതയെന്ന് മുന്നറിയിപ്പ്, അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും റിപ്പോർട്ട്

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും ആൻഡമാൻ കടലിലുമായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നതായി റിപ്പോർട്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെത്തി തീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാൾ ഉൾകടലിൽ വച്ചു ‘ജവാദ് ‘ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബർ 4ന് രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.

മധ്യ കിഴക്കൻ അറബികടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യത യുള്ള ചുഴലിക്കാറ്റും നിലവിൽ കേരളത്തിന് ഭീഷണിയല്ല. കേരളത്തിൽ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.

Share This News

0Shares
0