മുന്നറിയിപ്പില്ലാതെ രാത്രി മുല്ലപ്പെരിയാർ ഡാമിൻ്റ ഷട്ടറുകൾ തുറന്നതിൽ പ്രതിഷേധമറിയിക്കുമെന്ന് മന്ത്രി റോഷി

Representative image from internetമുന്നറിയിപ്പില്ലാതെ രാത്രി മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിൽ തമിഴ്‌നാട്‌ സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. അണക്കെട്ട്‌ തുറക്കുബോൾ പാലിക്കേണ്ട നടപടികൾ പൂർത്തിയാക്കാതെ തുറന്നു വിടുന്നത്‌ അതീവ ഗൗരവമായാണ്‌ കാണുന്നത്‌. മുഖ്യമന്ത്രി തന്നെ നേരിട്ട്‌ ഈ കാര്യം തമിഴ്‌നാടിനെ അറിയിക്കും. ഉടൻ തന്നെ മേൽനോട്ട സമിതി യോഗം ചേരണമെന്ന്‌ കേരളം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെളളം തുറന്നുവിടുന്നത്‌ ജനഹിതത്തിന്‌ യോജിച്ച പ്രവൃത്തിയല്ല. തമിഴ്‌നാടിന്റെ ഈ നടപടി പ്രതീക്ഷിക്കാത്തതാണ്‌. റൂൾ കർവ്‌ പാലിക്കുകയെന്നത്‌ കോടതിയുടെ ഉത്തരവാണ്‌. എന്നാൽ റൂൾ കർവ്‌ പാലിക്കാൻ തമിഴ്‌നാടിന്‌ കഴിഞ്ഞില്ല. ഇത്‌ കോടതിയലക്ഷ്യമാണ്‌.

142 അടിയിൽ കൂടുതൽ വരുന്ന വെളളം രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഒഴുക്കിവിടുന്നത്‌ നിയമപരമായി ചോദ്യം ചെയ്യും. ഇക്കാര്യങ്ങൾ ഡിസംബർ 10ന്‌ സുപ്രീംകോടതി കേസ്‌ പരിഗണിക്കുമ്പോൾ അറിയിക്കും. ഇത്‌ ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവുകൾ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This News

0Shares
0