കോവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാകടത്തിൽ രണ്ടു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വിവരം സ്ഥിരീകരിച്ചത്. 66ളം, 46ളം വയസുള്ള പുരുഷൻമാർക്കാണ് രോഗബാധ. രണ്ടു പേരും ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്നവരാണ്. ഇവരുമായി സമ്പർക്കത്തിലായവർ നിരീക്ഷണത്തിലാണ്. വ്യാപനം തടയാനുള്ള മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ആവശ്യമാണെങ്കിൽ കോവിഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പ്രതികരിച്ചു.