പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും.