നടൻ ജോജുവിനെ വഴി തടയൽ സമരം നടത്തിയ കോൺഗ്രസുകാർ ആക്രമിച്ച സംഭവത്തിൽ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് പരിഹാസശരം. ഫേസ്ബുക്ക് പേജിലാണ് നാട്ടുകാർ രൂക്ഷമായ പരിഹാസശരങ്ങൾ തൊടുക്കുന്നത്. മുമ്പ് തിരുവനന്തപുരത്തുവച്ച് നടന്ന എൽഡിഎഫ് സമരത്തിനെതിരെ സ്കൂട്ടറിലെത്തിയ സന്ധ്യ എന്ന സ്ത്രീ പ്രതിഷേധിച്ചപ്പോൾ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സന്ധ്യക്ക് അഞ്ചു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ജോജുവിനെതിരെ സമരക്കാരായ കോൺഗ്രസുകാരിൽ നിന്ന് ആക്രമണം വരെ ഉണ്ടായിട്ടും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി മൗനിയായിരിക്കുന്നതിലെ കാപട്യം ചൂണ്ടിക്കാട്ടിയാണ് പരിഹാസശരങ്ങൾ.