ദുബായ് ഭരണാധികാരി തൻ്റെ മുൻ ഭാര്യയുടെ ഫോൺ വിവാദമായ ഇസ്രയേൽ നിർമിത പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയതായി സ്ഥിരീകരണം. ഇംഗ്ലണ്ടിലെ കോടതിയാണ് ഇത് സ്ഥിരീകരിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദാണ് ജോർദാൻ രാജകുമാരിയായ മുൻ ഭാര്യ ഹയാ ബിന്ദ് അൽ ഹുസൈൻ്റെ ഫോൺ ചോർത്തിയത്. മക്കളുടെ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തേത്തുടർന്ന് രണ്ടു മക്കളുമായി ഹയാ ബിന്ദ് അൽ ഹുസൈൻ ബന്ധം ഉപേക്ഷിച്ച് ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. ബോഡി ഗാർഡായിരുന്ന വ്യക്തിയുമായി ബസപ്പെടുത്തി തനിക്ക് ഭർത്താവിൽ നിന്ന് ജീവന് ഭീക്ഷണി ഉണ്ടായിരുന്നതായി അവർ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇംഗ്ലണ്ടിലെ കോടതിയാണ് പരിഗണിക്കുന്നത്.