കോവിഡിൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലായപ്പോൾ രാജ്യത്ത് ഈ വര്‍ഷം 179 പേര്‍കൂടി അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടി. പ്രധാനമന്ത്രി മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉറ്റ സുഹൃത്തായ ഗുജറാത്തിൽ നിന്നുള്ള അദാനി ഗ്രൂപ്പിന്റെ ഗൗതം ആദാനി ഒറ്റവര്‍ഷംകൊണ്ട് നേടിയത് 3,65,700 കോടി രൂപ; പ്രതിദിനവരുമാനം 1000 കോടി. 1,40,200 കോടിയില്‍നിന്നാണ് അദാനിയുടെ സമ്പാദ്യം 5,05,900 കോടിയായത്. ഒറ്റവര്‍ഷംകൊണ്ട് 261 ശതമാനം വര്‍ധന. ഇതോടെ അദാനി ഏഷ്യയിലെ രണ്ടാത്തെ ശതകോടീശ്വരനായി.
തുടര്‍ച്ചയായ പത്താംവര്‍ഷവും രാജ്യത്തെ അതിസമ്പന്നരില്‍ മുന്നില്‍ റിലയൻസിൻ്റെ മുകേഷ് അംബാനിയാണ്. സമ്പാദ്യം 7,18,000 കോടി രൂപയാണ് മുകേഷ് അംബാനിയുടെ സമ്പാദ്യം.
2020ല്‍ മാത്രം സമ്പാദ്യത്തില്‍ ഉണ്ടായ വര്‍ധന ഒമ്പത് ശതമാനമാണ്. ഗൗതം അദാനിക്കു പിന്നാലെ മൂന്നാംസ്ഥാനത്ത് എച്ച്സിഎല്‍ കമ്പനി ഉടമകളായ ശിവ് നാടാരും കുടുംബവും. സമ്പാദ്യം 2,36,600 കോടി. ഒറ്റവർഷംകൊണ്ട് വര്‍ധന 67 ശതമാനം. നാലാംസ്ഥാനത്ത് ലെയ്ലാൻഡിൻ്റെ ഹിന്ദുജ ഗ്രൂപ്പാണ് 2,20,000 കോടിയാണ് സമ്പാദ്യം. ഒറ്റ വർഷംകൊണ്ട് 53 ശതമാനം വര്‍ധനവുണ്ടായി. അഞ്ചാമത് മിത്തല്‍ ഗ്രൂപ്പ് .1,74,400 കോടി. വര്‍ധന 187 ശതമാനം. ആറാം സ്ഥാനത്ത് കോവീഷീൽഡ് വാക്സിന് കമ്പനി മേധാവി സൈറസ് പൂനാവാല. സമ്പാദ്യം 1,63,700 കോടി. വര്‍ധന 74 ശതമാനം.
ആയിരം കോടി രൂപക്കുമേല്‍ സമ്പാദ്യമുള്ള 1007 പേര് രാജ്യത്തുണ്ട്. ഇവരുടെ സമ്പാദ്യത്തില്‍ ഒറ്റവര്‍ഷം 51 ശതമാനം വര്‍ധനയുണ്ടായി. ഇവരില്‍ 13 പേരുടെ സമ്പാദ്യം ലക്ഷംകോടിക്കു മുകളിലാണെന്നും ഹുറണ്‍ ഇന്ത്യയും ഐഐഎഫ്എല്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ കണക്ക് വ്യക്തമാക്കുന്നു.