ഭീകരവാദത്തിന് ആസൂത്രണം ചെയ്യുന്നതും കുറ്റകരമാക്കുന്ന നിയമം പാസാക്കി ന്യൂസീലാൻഡ്. അടുത്തിടെ ഓക് ലാൻഡിലെ സൂപ്പർ മാർക്കറ്റിൽ ഐഎസ് ബന്ധമുള്ളയാൾ അഞ്ചു പേരെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവമാണ് കാരണമായത്. ഒരു കേസിൽ നേരത്തെ ജയിലിലായിരുന്നിട്ടുള്ള ഈ പ്രതി പൊലീസിൻ്റെ നിരീക്ഷണത്തിലായിരിക്കെയാണ് സൂപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയത്. ഒരു വർഷം മുമ്പ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന തരം കത്തി വാങ്ങിയതിന് പൊലീസ് പിടികൂടിയ ഇയാളെ കോടതി ഇയാളെ വിട്ടയക്കുകയായിരുന്നു. ആക്രമിക്കാൻ പദ്ധതിയിടുന്നത് കുറ്റകരമാക്കാൻ രാജ്യത്ത് നിയമമില്ലെന്ന് പറഞ്ഞാണ് കോടതി ഇയാളെ മുക്തനാക്കിയത്. ഇതാണ് പുതിയ നിയമനിർമാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്.