കോൺഗ്രസിൻ്റെ അഖിലേന്ത്യാ കമ്മിറ്റിയിൽ നിന്നും രാജിവച്ച് വി എം സുധീരൻ

നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച മുതിർന്ന നേതാവ് വി എം സുധീരൻ കോൺഗ്രസിനെ വീണ്ടും സമ്മർദത്തിലാക്കി എഐസിസി അംഗത്വവും രാജിവച്ചു. മുൻ കെപിസിസി പ്രസിഡൻ്റുകടിയായ സുധീരൻ രാജി അറിയിച്ചുകൊണ്ടുള്ള കത്ത്‌ സോണിയ ഗാന്ധിക്ക്‌ കൈമാറി. കോൺഗ്രസിൻ്റെ നവ മുതലാളിത്ത സാമ്പത്തിക നയത്തോട് സുധീരൻ പരസ്യമായ എതിർപ്പ് അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. നെഹ്റുവിയൻ സാമ്പത്തിക നയങ്ങളിലേക്ക് കോൺഗ്രസ് തിരികെ പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൻ്റെ സമീപനങ്ങളിലും സുധീരന് അതൃപ്തിയുണ്ടായിരുന്നു

Share This News

0Shares
0