കോടതികളിൽ 50 ശതമാനം വനിതാ ജഡ്ജിമാർ വേണം; സ്ത്രീ സംവരണം ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും സത്രീകൾക്ക് 50 ശതമാനം സംവരണം വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. പുതുതായി നിയമിതരായ സുപ്രീം കോടതി ജഡ്ജിമാർക്ക് ബാർ കൗൺസിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിലുള്ള കോടതികളിൽ നിലവിൽ 30 ശതമാനത്തിൽ താഴെയാണ് വനിതാ ജഡ്ജിമാരുള്ളത്. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും 11-12 ശതമാനമാണ് വനിതാ ജഡ്ജിമാരുള്ളത്. ലോ കോളേജുകളിലും 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This News

0Shares
0