ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക് അധീന കാശ്മീരിൽനിന്നും പാക്കിസ്താൻ ഉടൻ ഒഴിയണമെന്നും ഇന്ത്യ. പാക്കിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുന്നുവെന്നത് ആഗോളതലത്തിൽ എല്ലാവരും തിരിച്ചറിഞ്ഞിട്ടുള്ള കാര്യമാണെന്നും ബിൻ ലാദന് താവളമൊരുക്കിയ ചരിത്രമാണ് പാക്കിസ്താനുള്ളതെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. ജമ്മു കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം യുഎന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനോട് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബേയാണ് ഐക്യ രാഷ്ട്ര സഭയുടെ ജുനറൽ അസംബ്ലിയിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.