കേന്ദ്രനയംമൂലം വൈദ്യുതി ചാർജ് മുൻകൂറായി അടയ്ക്കേണ്ടി വരുമെന്ന് മന്ത്രി

കേന്ദ്ര സർക്കാർ നയപ്രകാരം എല്ലാ വിഭാഗം ഉപയോക്താക്കൾക്കും സമയബന്ധിതമായി സമാർട്ട് മീറ്റർ സ്ഥാപിക്കേണ്ടിവരുമെന്നും അതോടെ വൈദ്യുതി ചാർജ് മുൻകൂറായി അടയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇവിടെ വൈദ്യുതി ബോർഡ് പൊതുമേഖലയിൽ നിലനിൽക്കുന്നതുകൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത്. മറ്റ് എല്ലാ സംസ്ഥാനങ്ങളും വൈദ്യുതി ബോർഡ് വിഭജിച്ചു. എന്നാൽ ജനങ്ങൾക്കു വേണ്ടിയാണ് കെഎസ്ഇബിയെ കമ്പനിയായി നിലനിർത്തിയതെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഗിരിനഗറിൽ കെഎസ്ഇബി സെക്ഷൻ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Share This News

0Shares
0