ഗൾഫിൽ നിന്നുള്ള ഹവാല പണമുപയോഗിച്ച് മതപരിവർത്തനം നടത്തിയെന്നാരോപണം: യുപിയിൽ പുരോഹിതൻ അറസ്റ്റിൽ

ഹവാല പണം ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന കേസിൽ മുസഫറാബാദ് കേന്ദ്രീമാക്കി പ്രവർത്തിക്കുന്ന മുസ്ലിം മതപുരോഹിതനെ ഉത്തർപ്രദേശ് പൊലീസിൻ്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്തു. ഗനരത്തെ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായിരുന്നു. മൗലാന കലീം സിദ്ദിഖി എന്ന 65 കാരനായ പുരോഹിതനാണ് അറസ്റ്റിലായത്. ഗൾഫ് രാജ്യമായ ബെഹ്റെയിനിൽ നിന്ന് ഒന്നര കോടി രൂപ മൗലാന കലീം സിദ്ദീഖി നടത്തുന്ന ജാമിയ ഇമാം വലിയുള്ളാഹ് ട്രസ്റ്റ് കൈപ്പറ്റിയതായി പൊലീസ് ആരോപിക്കുന്നു. രാജ്യത്തെ മത ജനസംഖ്യയുടെ അനുപാതത്തിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെ നിർധനരായ ആളുകളെ ഇത്തരത്തിൽ ലഭിച്ച പണമുപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തിയതായും പൊലീസ് ആരോപിക്കുന്നു.

എന്നാൽ മൗലാന കലീം സിദ്ദീഖി  നിരപരാധിയാണെന്നും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ വ്യാജ കേസുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്-  അറസ്റ്റിൽ മതേതര പാർട്ടികൾ പാലിക്കുന്ന മൗനം ബിജെപിക്ക്  ഇത്തരം ചെയ്തികൾ തുടരാൻ പിന്തുണയാകുമെന്ന് എഎപി എംഎൽഎ അമാനത്തുള്ള ഖാൻ കുറ്റപ്പെടുത്തി.

Share This News

0Shares
0