അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി ഇന്ത്യയിലേക്ക് കൊണ്ടുവന്ന മൂവായിരത്തോളം കിലോ ഹെറോയിൻ ഗുജറാത്തിൽവച്ച് പിടികൂടി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ടാൽക്ക് സ്റ്റോൺ പൊടിയെന്ന വ്യാജേന രണ്ടു കണ്ടെയ്നറുകളായി ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി എത്തിച്ച മയക്കുമരുന്നു ശേഖരമാണ് പിടികൂടിയത്. ഡയറക്ടറേറ് ഓഫ് റവന്യു ഇൻ്റലിജൻസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു കടത്തിക്കൊണ്ടു വന്നതെന്ന് കരുതുന്ന രണ്ടു പേരെയടക്കം പിടികൂടിയത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ആഷി ട്രേഡിങ് കമ്പനിയാണ് കണ്ടെയ്നറുകൾ ഇറക്കുമതി ചെയ്തത്. ഇറാനിലെ ബൻഡാർ അബ്ബാസ് തുറമുഖത്തുനിന്നാണ് ഇവ പുറപ്പെട്ടത്. പിടിയിലായ അഫ്ഗാൻ പൗരൻമാരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയിലൊന്നാണിത്.