ആദിവാസി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പോഷക ആഹാകാരത്തിന് മാസം 2000 രൂപ നൽകുന്ന ജനനീ ജന്മരക്ഷാ പദ്ധതി സംസ്ഥാനത്ത് പലയിടത്തും നിലച്ചതായി ആക്ഷേപം. നിരവധി പേരാണ് ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായി മുന്നാം മാസം മുതല്‍ പതിനെട്ട് മാസത്തേക്ക് ഓരോ മാസവും തുക ബാങ്ക് വഴി നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറയായി തങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്ന് പല ഗുണഭോക്താക്കളും പരാതിപ്പെടുന്നു. പദ്ധതിയില്‍ പുതിയ രജിസ്ട്രേഷന്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.