കുഞ്ഞാലിക്കുട്ടിക്കെതിരായ എ ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പ്: മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും നൽകിയ കത്ത് പുറത്തുവിട്ട് കെ ടി ജലീൽ

മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ മപ്പുറത്തെ എ ആർ നഗർ സഹകരരണ സംഘം തട്ടിപ്പിൽ പോരാട്ടം തുടരാനുറച്ച് കെ ടി ജലീൽ എംഎൽഎ. മുഖ്യമന്ത്രിയുടെ പരസ്യ വിമർശനത്തേത്തുടർന്ന് ഇ ഡി അന്വേഷണ ആവശ്യത്തിൽ നിന്ന് പിൻ വാങ്ങിയെങ്കിലും തട്ടിപ്പിൽ സംസ്ഥാന സർക്കാർ അന്വേഷണം മുന്നോട്ടുകൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും കത്ത് നൽകിയിരിക്കുകയാണ് കെ ടി ജലീൽ. ഇരുവർക്കും നൽകിയ കത്തുകൾ ഫേസ്ബുക് പോസ്റ്റിലൂടെ ജലീൽ പുറത്തുവിടുകയും ചെയ്തു.

പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ: ” AR നഗർ സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ നടന്ന 1029 കോടി രൂപയുടെ തീവെട്ടിക്കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും 7.9.2021 ന് പരാതി നൽകി. സഹകരണ ഇൻസ്പെക്ഷൻ വിംഗിൻ്റെ റിപ്പോർട്ടിൻ്റെ കോപ്പിയും കൈമാറിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണവും ആവാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.”

Share This News

0Shares
0