വാക്സിനെടുക്കാത്തവർ പുറത്തിറങ്ങരുതെന്ന് നിർബന്ധിക്കാനാവുമോയെന്ന് കേരള ഹൈക്കോടതി

വാക്‌സിൻ എടുക്കാത്തവർ കോവിഡ് പരത്തുമെന്നതിന് ശാസ്ത്രീയ തെളിവില്ലാത്തപ്പോൾ പുറത്തിറങ്ങരുതെന്ന് നിർബന്ധിക്കാനാവുമോയെന്ന് ഹൈക്കോടതി. 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ പരിശോധനാ ഫലമോ ഒരു ഡോസ് വാക്‌സിനോ എടുക്കാത്തവരെ കടകളിലും ഓഫീസുകളിലും പ്രവേശിപ്പിക്കേണ്ടെന്ന ഉത്തരവ് ചോദ്യം ചെയ്‌ത ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. വാക്‌സിൻ എടുക്കാത്തതിനാൽ ജോലിക്ക് കയറ്റുന്നില്ലന്ന കെടിഡിസി ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ലാലുവിൻ്റെ ഹർജിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ പരിഗണിച്ചത്. ഒരാൾ വാക്‌സിൻ എടുക്കുന്നില്ലെങ്കിൽ എങ്ങനെ നിർബന്ധിക്കാനാവുമെന്ന് കോടതി ചോദിച്ചു. വിഷയം സങ്കീർണമാണന്നും കേന്ദ്ര സർക്കാരിൻ്റെ ഭാഗം കേൾക്കേണ്ടതുണ്ടെന്നും പറഞ്ഞ കോടതി, ഹർജി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.

Share This News

0Shares
0