താലിബാനെ ഞെട്ടിച്ച് അഫ്ഗാനിൽ പാക് വിരുദ്ധമുദ്രാവാക്യവുമായി വൻ റാലി

അഫ്ഗാനിസ്ഥാനിൽ പാക്കിസ്താനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകളടക്കം പങ്കെടുത്ത് വൻപ്രതിഷേധ റാലി. പ്രതിഷേധക്കാരെ നേരിടാൻ താലിബാൻ ആകാശത്തേക്ക് വെടിയുതിർത്തു. പ്രതിഷേധക്കാർ പിൻമാറാൻകൂട്ടാക്കാതെ തെരുവിൽ നിലയുറപ്പിച്ചതോടെ താലിബാൻ സൈനികർ സമരക്കാർക്കു നേരെ മർദ്ദനം അഴിച്ചുവിടുകയും അവരുടെ വാഹനം തകർക്കുകയും ചെയ്തു. പ്രതിഷേധം വീഡിയോയിൽ പകർത്താനെത്തിയ അഫ്ഗാനിലെ ടോളൊ ന്യൂസിൻ്റ ക്യാമറാമാൻ വാഹിദ് അഹമ്മദിയെ താലിബാൻ സൈനികർ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളിൽ പറയുന്നു.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് താലിബാനെ ഞെട്ടിച്ചുകൊണ്ട് വൻജനാവലി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാനുവേണ്ടി പാക്കിസ്താൻ സൈനിക സഹായം നൽകുന്നതായി റിപ്പോർട്ടുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പാക് വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി ജനക്കൂട്ടം തെരുവിലിറങ്ങിയത്.

Share This News

0Shares
0