തലസ്ഥാനത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുല്‍ ഹമീദ് ആണ് ജയില്‍ ചാടിയത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയ ശേഷം ഇയാളെ കാണാതായി.പൊലീസും ജയില്‍വകുപ്പ് അധികൃതരും തെരച്ചില്‍ ആരംഭിച്ചു. 2017 ലാണ് ഇയാള്‍ ജയിലിലെത്തുന്നത്. തിരുവനന്തപുരം നഗരത്തില്‍ നടന്ന കൊലക്കേസിലെ പ്രതിയാണ്.