കുഞ്ഞാലിക്കുട്ടി നടത്തിയത് 102l കോടിയുടെ തട്ടിപ്പ്; സഹകരണ വകുപ്പിൻ്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് കെ ടി ജലീൽ എംഎൽഎ

മലപ്പുറത്തെ എ ആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടന്നത് 1021 കോടിയുടെ കള്ളപ്പണ, ദേശദ്രോഹ, ബിനാമി ഇടപാടാണെന്ന് കെ ടി ജലീൽ എംഎൽഎ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബാങ്കിൻ്റെ മുൻ സെക്രട്ടറിയും കുഞ്ഞാലിക്കുട്ടിയുടെ ബിനാമിയുമായ ഹരികുമാറിൻ്റെ സഹകരണത്തോടെയാണ് തട്ടിപ്പു നടന്നത്. മുസ്ലീം ലീഗിൻ്റെ സ്വിസ് ബാങ്കായി മാറുകയായിരുന്നു എ ആർ നഗർ സഹകരണ ബാങ്ക്. സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് തട്ടിപ്പുകൾ വ്യക്തമായത്. 862 ബിനാമി അക്കൗണ്ടുകൾ ഉണ്ടാക്കി.  കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോൾ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ നടത്തിയ അഴിമതിയിൽ നിന്നുള്ള പണവും സ്വർണക്കടത്ത് ,ബിനാമി പണമിടപാടുകളിലൂടെ ഉണ്ടാക്കിയ പണവുമാണ് ഇത്തരത്തിൽ നിക്ഷേപിച്ചതെന്നും കേന്ദ്ര, സംസ്ഥാന ഏജൻസികൾ ഈ തട്ടിപ്പിൽ അന്വേഷണം നടത്തണമെന്നും കെ ടി ജലീൽ പറഞ്ഞു.

Share This News

0Shares
0