സൗദി അറേബ്യയിൽ 2019 ൽ തുടക്കമിട്ട കലാ കായിക വ്യാപാരോത്സവത്തിൻ്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തേത്തുടർന്ന് 18 മാസമായി നിർത്തിവെച്ചിരുന്ന വിനോദ പരിപാടികളുടെ തുടക്കം കൂറിക്കൽ കൂടിയാകും ഇത്. ഒക്ടോബറിൽ നടക്കേണ്ട റിയാദ് സീസൺ രണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഷാർഖിയ സീസൺ മാർച്ചിലും ജിദ്ദ സീസൺ ജൂണിലുമായിരുന്നു നടക്കേണ്ടിയിരുന്നത്. വാക്സിനേഷൻ വ്യാപകമാക്കിയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കോവിഡ് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് വിനോദ പരിപാടികൾക്ക് സൗദി പുനരാരംഭം കുറിക്കുന്നത്.
റിയാദ് രണ്ടാം സീസൺ പ്രഖ്യാപനത്തിൻ്റെ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ട് അറബ് ന്യൂസ് പങ്കുവെച്ച 2019 റിയാദ് സീസൻ ഒന്നിൻ്റെ ഫോട്ടോ ഇതിനിടെ ശ്രദ്ധേയമായി. ആധുനിക ശൈലിയിൽ വസ്ത്രം ധരിച്ച സത്രീകൾ ആഘോഷത്തിമർപ്പോടെ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ഫോട്ടോ യാണ് അറബ് ന്യൂസ് പങ്കുവെച്ചിരിക്കുന്നത്. അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ച് ആശങ്കകൾ ഉയർന്നിരിക്കുന്ന സമയത്താണ് റോയിട്ടേഴ്സ് ന്യൂസ് ഏജൻസി 2019 റിയാദ് സീസൺ ഒന്നിൽ എടുത്ത ഫോട്ടോ അറബ് ന്യൂസ് പങ്കുവച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായത്. വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ ഫോട്ടോയെക്കുറിച്ച് കമൻ്റുകൾ ഇട്ടിട്ടുണ്ട്.