ഞായറാഴ്ച രാജ്യം 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍. വയനാട്ടിലെ കമ്പമലയിലാണ് മാവോയിസ്റ്റുകളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചത്. സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കണമെന്നും രാജ്യത്തിന് ലഭിച്ചത് യഥാര്‍ത്ഥ സ്വാതന്ത്ര്യം അല്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ബാനറുകളില്‍ ആവശ്യപ്പെട്ടു.