കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ യോഗം നടന്നെന്ന് എൻഐഎ

കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട് സർവകലാശാലകളിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ യോഗം നടന്നെന്ന് എന്‍ഐഎ. മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. 2016 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി പി ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ക്യാമ്പസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി.

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ജലീല്‍ വിജിത്തിന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലാപ്പ്ടോപ് നല്‍കി. നിലവില്‍ ഒളിവിലുള്ള ഉസ്മാനൊപ്പം കൂത്തുപറമ്പ്, വൈറ്റില എന്നിവിടങ്ങളില്‍ വിജിത് രഹസ്യയോഗം ചേര്‍ന്നെന്നും എന്‍ഐഎ കുറ്റപത്രത്തിൽ പറയുന്നു.

Share This News

0Shares
0