സ്വാതന്ത്ര്യ സമരത്തിലും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ പങ്കും സ്വാധീനവും സംഭാവനയും ജനങ്ങളിലെത്തിക്കാന്‍ ഉതകുംവിധം 75ാം സ്വാതന്ത്ര്യദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ലാത്തതും, ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ എന്ന കാഴ്ചപ്പാടിനെ തകര്‍ക്കുകയും ചെയ്യുക എന്ന അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെയും ബിജെപിയേയും പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ഉപയോഗപ്പെടുത്തും.
സ്വതന്ത്ര്യദിനം പാര്‍ടി ഓഫീസുകളില്‍ കോവിഡ് പ്രൊട്ടോകോള്‍ പാലിച്ചുകൊണ്ട് ദേശീയപതാക ഉയര്‍ത്തിയും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചും ആഘോഷിക്കും. ദിനാചരണ പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ ഘടകങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.