പ്രശസ്ത നാടൻ പാട്ടുകലാകാരനും ചിത്രകാരനുമായ കൊല്ലം ശാസ്താംകോട്ട മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ജയപ്രഭയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ബാനർജി പാടിയ താരക പെണ്ണാളേ കതിരാടും മിഴിയാളേ എന്ന നാടൻ പാട്ട് ഏറെ ജനപ്രീതി നേടിയിരുന്നു. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു . നവോത്ഥാന പോരാട്ടങ്ങളുടെ ഭാഗമായി മഹാത്മ അയ്യങ്കാളി നടത്തിയ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്രയുടെ ശ്രദ്ധേയമായ ചിത്രവും ബാനർജിയെ ജനകീയനാക്കിയിരുന്നു.