മെസ്സി ബാഴ്സലോണ വിട്ടു, ഇനിയേത് ക്ലബിൽ; ആകാംക്ഷയോടെ ലോകം

അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബായ ബാഴ്സലോണ വിട്ടു.  മെസ്സിയുമായുള്ള കരാർ പുതുക്കൽ പ്രാവർത്തികമാക്കാനാവില്ലെന്ന് വന്നതോടെ ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് ലലീഗയിലെ ശമ്പള  നിബന്ധനകളുമായി ഒത്തു പോകാൻ കഴിയാതെ വന്നതോടെയാണ്  ബാഴ്സലോണയുമായുള്ള കരാറിൽ നിന്ന് പിൻവാങ്ങാൻ താരം നിർബന്ധിതമായത്.  കോവിഡിനേത്തുടർന്ന് ലാലീഗ അധികൃതർ താരങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. ഇതു പ്രകാരമുള്ള പുതിയ കരാറിൽ എത്തിച്ചേരാൻ മെസ്സിയും ബാഴ്സലോണ ക്ലബും ശ്രമങ്ങൾ നടത്തിയിരുന്നു.  ബാഴ്സലോണ വിട്ട സൂപ്പർ താരം ഇനി ഏത് ക്ലബിനായാണ് ബൂട്ടണിയുകയെന്ന ആകാം ശയിലായിരിക്കുകയാണ് ഫുട്ബോൾ ലോകം.

Share This News

0Shares
0