അതിരുകൾ മായ്ക്കുന്ന സംഗീതം; ചലനം സൃഷ്ടിച്ച് ഇന്ത്യ-പാക് സംഗീത സംരംഭം

അതിരുകൾ മായ്ക്കുന്ന സംഗീതവുമായി ഇന്ത്യ-പാക് സംഗീത സംരംഭം ശ്രദ്ധേയമാകുന്നു. പാക്കിസ്താൻകാരനായ ഒമർ അഹമ്മദും ഇന്ത്യാക്കാരനായ തരുൺ ചൗധരിയും ചേർന്ന് ആരംഭിച്ച ടാരിഷ് മ്യൂസിക് എന്ന സംഗീത സംരംഭമാണ് ഇരുരാജ്യങ്ങളെയും മനസുകൊണ്ട് ചേർത്തിണക്കാൻ ശ്രമം നടത്തുന്നത്.  പാക്-ഇന്ത്യൻ കലാകാരൻമാരെ കൂട്ടിയിണക്കിക്കൊണ്ട് ടാരിഷ് മ്യൂസിക്ക് പുറത്തിറക്കിയ ‘റഫ്ത റഫ്ത ‘ എന്ന സംഗീത വീഡിയോ ആദ്യദിനം തന്നെ യൂട്യൂബിൽ പത്തുലക്ഷം പേരാണ് ആസ്വദിച്ചത്.

ഇന്ത്യക്കാരനായ രാജ് രഞ്ജോദ് രചിച്ച് പാക്കിസ്താൻകാരനായ ഹസം ബലോച്ച് സംവിധാനം നിർവഹിച്ച റഫ്ത റഫ്തയിൽ പാക്കിസ്താനി ഗായകൻ ആതിഫ് അസ്ലമും പാക്കിസതാനി നടി സജൽ അലിയുമാണ് അഭിനയിച്ചിരിക്കുന്നത്. ആതിഫ് അസ്ലം തന്നെയാണ് ഈ സംഗീത വീഡിയോയിലെ ഗായകനും. ജിൽജിത് ബൾടിസ്ഥാനിലെ സ്കർദുവിലായിരുന്നു ചിത്രീകരണം. വർഷത്തിൽ 12 മ്യൂസിക്  വീഡിയോകൾ പുറത്തിറക്കാനാണ് ടാരിഷ് മ്യൂസിക് പദ്ധതിയിട്ടിരിക്കുന്നത്. പാക്കിസ്താനിൻ നിന്നും ഇന്ത്യയിൽ നിന്നും ആറു ഗായകർ വീതം ഇതിൽ പങ്കാളികളാകും.

Share This News

0Shares
0