സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, പിടികൂടിയത് 120 കിലോയോളം, അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ്

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായി സൂക്ഷിച്ചിരുന്ന 120 കിലോയോളം കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറർ ടി അനികുമാറിന്റെ നേത്രത്ത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ്കുമാർ, എസ് മധുസൂധനൻ നായർ, പ്രിവൻറ്റീവ് ഓഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ മുഹമ്മദ് അലി, പി സുബിൻ, എസ് ഷംനാദ് ,ആർ രാജേഷ്, അഖിൽ, ബസന്ത്കുമാർ,എക്‌സൈസ് ഡ്രൈവറായ കെ രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും. കണ്ടെടുത്ത കഞ്ചാവ് തുടർ നടപടികൾ ക്കായി പരപ്പനങ്ങാടി എക്സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസർ പ്രജോഷിനും പാർട്ടിക്കും കൈമാറി.

Share This News

0Shares
0