അമേരിക്കൻ കമ്പനിയായ ഫൈസറിന് വാക്സിൻ വിൽപ്പനയിൽ റെക്കോർഡ് ലാഭം. ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യപാദത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ലാഭം 53 ശതമാനമായി വർധിച്ചതായി റിപ്പോർട്ട്. 76000 ലധികം കോടി രൂപയുടെ ലാഭമാണ് ഇക്കാലയളവിൽ കമ്പനിക്ക് ലഭിച്ചത്. ജർമനിയുടെ ബയോ എൻടെക്കുമായി ചേർന്നാണ് ഫൈസറിൻ്റെ വാക്സിൻ ഉൽപ്പാദനം. കോവിഡ് 19 വൈറസിൻ്റെ ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതോടെ കച്ചവടത്തിൽ ഇനിയും വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാക്സിൻ കമ്പനികൾ. രാജ്യങ്ങൾ നൽകിയ സബ്സിഡിയും പേറ്റൻ്റ് കൈവശം വെക്കലുമാണ് പ്രധാനമായും വാക്സിൻ കമ്പനികൾക്ക് വൻ ലാദം ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. വാക്സിൻ ക്ഷാമം നേരിടുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പേറ്റൻ്റ് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നിരസിക്കപ്പെട്ടിരുന്നു.