വയനാട്ടിൽ ആദിവാസികളുടെ പാടശേഖരം കയ്യേറി വനംവകുപ്പ്; പ്രതിഷേധം ശക്തമാകുന്നു

വയനാട് മുള്ളൻകൊല്ലിയിൽ ആദിവാസികളുടെ കൃഷിഭൂമി പിടിച്ചെടുത്ത് വനം വകുപ്പ്. കേരള-കർണാടക അതിർത്തിയിലെ കൊളവല്ലിയിലെ പാടശേഖരമാണ് കേരള വനം വകുപ്പ് വനഭൂമിയായി പ്രഖ്യാപിച്ച് അഭിവാസികളിൽ നിന്ന് പിടിച്ചെടുത്തത്. പതിറ്റാണ്ടുകളായി തങ്ങൾ കൃഷി ചെയ്തിരുന്ന പാടശേഖരം വനഭൂമിയാണെന്ന് പറഞ്ഞ് പിടിച്ചെടുത്ത വനം വകുപ്പിൻ്റെ നടപടിയിൽ ആദിവാസികൾ പ്രതിഷേധത്തിലാണ്.  50 ഓളം കുടുംബങ്ങളാണ് ദുരിതത്തിലായത. ഒരു മരം പൊലും ഇല്ലാത്ത സ്ഥലമാണ് പ്രവേശനം ശിക്ഷാർഹമെന്ന ഭീഷണി ബോർഡും സ്ഥാപിച്ച് വനഭൂമിയായി പിടിച്ചെടുത്തിരിക്കുന്നത്. വാച്ചർമാരെയും നിർത്തിയിട്ടുണ്ട്.

വനംവകുപ്പിൻ്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
വനഭൂമിയുടെ വിസ്തീർണ്ണം വർധിപ്പിച്ച് കാണിക്കാനായി പശ്ചിമ ഘട്ടത്തിൽ നിന്ന്  ആദിവാസികളെ കുടിയിറക്കാനുള്ള നീക്കം നടക്കുന്നുവെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. മാവോയിസ്റ്റ് കമ്യൂണിസ്റ്റു പാർട്ടി അടക്കമുള്ള സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി ക്യാമ്പയിനുകൾ സംഘടിപ്പിച്ചതും വാർത്തയായിരുന്നു. വനം വകുപ്പിൻ്റെ ഇപ്പോഴത്തെ നടപടി ആ വിമർശനങ്ങളെ സാധൂകരിക്കുന്നതായി മാറുകയാണ്. വനം വകുപ്പ് പിടിച്ചെടുത്ത പാടശേഖരത്ത് കൃഷി തുടരാൻ ആദിവാസികൾക്ക് നിരവധി പേർ പിന്തുണയറിയിച്ച് മുന്നോട്ടു വരുന്നുണ്ട്.

Share This News

0Shares
0