തുടർഭരണം പിടിക്കാൻ ലോക്സഭ അംഗസംഖ്യ 1000 സീറ്റുകളായി ഉയർത്താൻ കേന്ദ്ര നീക്കമെന്ന് വെളിപ്പെടുത്തൽ

തുടർഭരണം ലക്ഷ്യമിട്ട് അടുത്ത പാർലമെൻ്റ് ഇലക്ഷനു മുമ്പായി ലോക്സഭാ എംപിമാരുടെ അംഗസഖ്യ  ആയിരമോ അതിൽ കൂടുതലോ ആക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നതായി സൂചന. ബിജെപി എംപിമാരിൽ നിന്നും ഇക്കാര്യം അറിയാൻ കഴിഞ്ഞതായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി ട്വിറ്ററിൽ വെളിപ്പെടുത്തി. പുതിയ പാർലമെൻ്റ് മന്ദിരമായ സെൻട്രൽ വിസ്തയുടെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ വെളിപ്പെടുത്തൽ. മണ്ഡല പുനർനിർണയത്തിലൂടെ തങ്ങൾക്ക് വിജയസാധ്യതയുള്ള പുതിയ മണ്ഡലങ്ങൾ രൂപീകരിക്കലാണ് ബിജെപി നേതൃത്വം ലക്ഷ്യമിടുന്നതെന്നാണ് സൂചന. നിലവിൽ 543 ലക്സഭാ മണ്ഡലങ്ങളാാണുള്ളത്.

“ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതിൽ കൂടുതലോ ആക്കാനുള്ള നിർദേശം പരിഗണനയിലുണ്ടെന്ന് ബിജെപി എംപിമാരിൽനിന്ന് വിശ്വസനീയമായ വിവരം ലഭിച്ചു” എന്നാണ് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. “പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. നടപ്പാക്കപ്പെടുന്നതിന് മുമ്പ് ബഹുജനാഭിപ്രായം തേടേണ്ട ഗൗരവമായ സംഗതിയാണിതെന്നും അംഗസംഖ്യ വർധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കിൽ അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തിവാരി പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ശ്രമമെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് തമിഴ്നാട്ടുകാരനായ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും പ്രതികരിച്ചിട്ടുണ്ട്.

Share This News

0Shares
0