മുഖ്യമന്ത്രിയെ ‘പച്ചരി വിജയൻ’ എന്ന് കളിയാക്കി വി ടി ബൽറാം; പരാമർശത്തിനെതിരെ വ്യാപക വിമരശനം

മുഖ്യമന്ത്രി പിണറായി വിജയനെ ‘പച്ചരി വിജയൻ’ എന്ന് കളിയാക്കി കോൺഗ്രസ് മുൻ എംഎൽഎ വി ടി ബൽറാം. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ബൽറാമിൻ്റെ പരിഹാസം. പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡിൻ്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ബൽറാം വിവാദമായ പരിഹാസ പോസ്റ്റിട്ടിരിക്കുന്നത്. ഫേസ്ബുക് പോസ്റ്റിലെ’പച്ചരി വിജയൻ’ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരിക്കുകയാണ്.

“ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവനെന്ന് ജനം പറഞ്ഞു” എന്നെഴുതിയ ശേഷം ‘കേരളത്തിൻ്റെ ദൈവം’എന്ന അടിക്കുറിപ്പോടെയായിരുന്നു ഫ്ളക്സ് ബോർഡിൽ മുഖ്യമന്ത്രിയുടെ ചിത്രം. ബോർഡിൻ്റെ തൊട്ടു താഴെയായി പച്ചീരി വിഷ്ണു ക്ഷേത്രത്തിൻ്റെ ബോർഡുമുണ്ടായിരുന്നു. ഈ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയെ ‘പച്ചരി വിജയൻ’ എന്ന് കളിയാക്കിക്കൊണ്ട്  വി ടി ബൽറാം ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.  ഫ്ളക്സ് ബോർഡിൻ്റെ ഫോട്ടോസഹിതം പങ്കുവെച്ചുകൊണ്ടുള്ള ബൽറാമിൻ്റെ വിവാദ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ: “രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.”

Share This News

0Shares
0