അഫ്ഗാനിൽ തന്ത്രപരമായ വ്യേമാക്രമണം ആരംഭിച്ച് അമേരിക്ക; അവസാന കളി ഇനിയും എഴുതപ്പെട്ടിട്ടില്ലെന്ന് സൈനിക മേധാവി

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ബോംബാക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ. കരസേനയുടെ പിൻമാറ്റത്തിനു പിന്നാലെയാണ് അമേരിക്കൻ വായുസേനയ തന്ത്രപരമായ വ്യേമാക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. മുൻ പ്രഖ്യാപിച്ച പ്രകാരം അമേരിക്കൻ സേന വലിയൊരളവിൽ പിൻമാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ പാടിമുറുക്കാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് അമേരിക്കൻ വായുസേന ആക്രമണം ആരംഭിച്ചത്. അഫ്ഗാൻ ദേശീയ പ്രതിരോധ സേനയ്ക്ക് വ്യേമ സഹായം നൽകുകയാണ് ആക്രമണത്തിൻ്റെ ലക്ഷൃമെന്നാണ് അമരിക്ക ഒദ്യോഗികമായി വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ 37 പ്രവശ്യകളിൽ 17 ഇടങ്ങളിൽ താലിബാൻ സേനക്ക് നിർണായ സ്വാധീനം നേടാൻ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ഇത്  കണക്കിലെടുത്താണ്  ഇപ്പോഴത്തെ വ്യേമാക്രമണമെന്നാണ് അമേരിക്കയുടെ സംയുക്ത സേനാ മേധാവി ജനറൽ മാർക് മില്ലി  വ്യക്തമാക്കിയത്. കാര്യങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും അവസാന കളി ഇനിയും എഴുതപ്പെട്ടിട്ടില്ലെന്നും മാർക്ക് മില്ലി പറഞ്ഞു.

അമേരിക്കയുടെ അഫ്ഗാൻ അധിനിവേശം പൂർണ പരാജയമായെന്ന വിമർശനങ്ങളെ നേരിടുക എന്നതും ഇപ്പോഴത്തെ വ്യേമാക്രമണത്തിൻ്റെ ലക്ഷൃങ്ങളിലൊന്നാണെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണമാണ് പ്രധാനമായും നടക്കുന്നത്. താലിബാൻ മുന്നേറ്റത്തിൽ റഷ്യ അമേരിക്കയെ രൂക്ഷമായി പരിഹസിച്ചിരുന്നു. രാജ്യത്തിനകത്തു നിന്നു തന്നെ വ്യാപകമായ വിമർശനം അമേരിക്കൻ ഭരണകൂടത്തിനു നേരിടേണ്ടി വന്നിരുന്നു. താലിബാൻ കയ്യടക്കിയ അഫ്ഗാൻ സൈനിക കേന്ദ്രങ്ങളിലാണ് അമരിക്കൻ വ്യാമസേന പ്രധാനമായും അക്രമണം നടത്തിയത്.  അഫ്ഗാൻ ഭരണം പൂർണമായും താലിബാൻ്റെ കയ്യിലാകുമോ എന്ന ആശങ്കയും അമ്മരിക്കൻ ഭരണകൂടത്തിനുണ്ട്.

Share This News

0Shares
0