ചെന്നൈ നഗരത്തിൻ്റെ സംസ്കാരത്തേക്കുറിച്ച് പറഞ്ഞ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാദത്തിൽ

ചെന്നൈ നഗരവുമായുള്ള തൻ്റെ ബന്ധം പരാമർശിച്ച ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാദത്തിൽ.  തിങ്കളാഴ്ച തമിഴ്നാട് പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടന മത്സരത്തിനിടെ കമൻ്റേറ്റർമാരുമായി സംസാരിക്കുമ്പോഴായിരുന്നു മുൻ ഇന്ത്യൻ താരം കൂടിയായ ഉത്തർപ്രദേശുകാരനായ റെയ്നയുടെ വിവാദ പരാമർശം. 2008 മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കുന്ന റെയ്നയോട് ചെന്നൈ നഗരവുമായുള്ള സുദീർഘ ബന്ധത്തേക്കുറിച്ചായിരുന്നു കമൻ്റേറ്റർമാരുടെ ചോദ്യം. 2004 മുതൽ ചെന്നൈ നഗരത്തിൻ കളിച്ചു വരുകയാണെന്നും താനുമൊരു ബ്രാഹ്മണനാണെന്നും ചെന്നൈ നഗരത്തിൻ്റെ സംസ്കാരം നാൻ ഇഷ്ടപ്പെടുന്നുവെന്നുമായിരുന്നു റെയ്നയുടെ പ്രതികരണം. ചെന്നൈ നഗരത്തിൻ്റെ സംസ്കാരവുമായി ചേർത്തു വെച്ചുള്ള റെയ്നയുടെ ജാതി പരാമർശമാണ് വിമർശനത്തിനിടയാക്കിയത്.  ചെന്നൈയുടെ സംസകാരത്തേക്കുറിച്ച് റെയ്നക്ക് ഒന്നും അറിയില്ലെന്നും പരാമർശത്തിൽ റെയ്ന സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നുമെന്നുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

Share This News

0Shares
0