മാസ്ക് കാൽ വിരലിൽ തൂക്കിയിട്ടു; മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നു

മാസ്​ക്​​ കാൽ വിരലിൽ തൂക്കിയിട്ട ഉത്തരാഖണ്ഡ് ഗ്രാമവികസന മന്ത്രി സ്വാമി യതീശ്വരാനന്ദിൻ്റെ നടപടി വിവാദമാകുന്നു. ഔദ്യാഗിക യോഗത്തിൽ മാസ്ക് ധരിക്കാതെ പങ്കെടുത്തു കൊണ്ടിരിക്കുന്ന മന്ത്രിയുടെ കാൽവിരലിൽ മാസ്ക് തൂങ്ങിക്കിടക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിക്കു​കയാണ്​. ചിത്രം വൈറലായതിന്​ പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമർശനവുമുയർന്നു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാറിൽ അംഗമായ യതീശ്വരാനന്ദിനെ കൂടാതെ യോഗത്തിൽ പ​ങ്കെടു​ത്ത ഒരാൾ പോലും മാസ്​ക്​ കൃത്യമായി ധരിച്ചിട്ടില്ല. ബിഷൻ സിങ്​ ചുപാൽ, സുബോധ്​ ഉന്യാൽ എന്നീ മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ മന്ത്രിമാർ കാണിക്കുന്ന ഗൗരവം ഇതാണ്​ എന്നിട്ടവർ മാസ്​ക്​ ഇടാത്ത പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നതെന്ന് കോൺഗ്രസ്​ വക്താവ്​ ഗരിമ ദസൗനി സമൂഹമാധ്യമമായ ട്വീറ്ററിൽ​ കുറിച്ചു. ‘ശരിയായ രീതിയിൽ മാസ്​ക്​ ധരിക്കേണ്ട മാതൃക’ എന്നാണ് മറ്റൊരു കോൺഗ്രസ്​ നേതാവായ പങ്കജ്​ പൂനിയ മന്ത്രിമാരെ പരിഹസിച്ചത്​.  ഹരിദ്വാർ റൂറൽ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ചു വന്നയാളാണ് സ്വാമി യതീശ്വരാനന്ദ. കരിമ്പ്, ഗ്രാമവികസനം എന്നീ ചുമതലുകളുള്ള ക്യാമ്പിനറ്റ് മന്ത്രിയാണ്.

Share This News

0Shares
0