പ്രണയം നടിച്ച് കിഡ്നി തട്ടിയെടുത്ത് എട്ടു ലക്ഷത്തിന് വിറ്റതായി പരാതി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിർബന്ധിച്ച് വൃക്ക വില്‍പ്പിച്ച് പണം തട്ടിയതായി പരാതി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട് ഹാജരാക്കാന്‍ തൃക്കാക്കര പൊലീസിന് സംസ്ഥാന വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കൂടെ താമസിക്കുകയായിരുന്ന മുഹമ്മദ് റെനീഷ് എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. 8 ലക്ഷം രൂപയ്ക്ക് കിഡ്‌നി വില്‍ക്കുകയും സാമ്പത്തിക ഇടപാട് മുഹമ്മദ് റെനീഷും കിഡ്‌നി വാങ്ങിയയാളും തമ്മിലായിരുന്നുവെന്നും തുക അയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. വനിത കമ്മീഷന്‍  യുവതിക്ക് അഭയകേന്ദ്രത്തില്‍ താമസമൊരുക്കി നൽകി. കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് താമസ സൗകര്യം ഒരുക്കി നൽകിയത്.

Share This News

0Shares
0