ജനസംഖ്യ നിയന്ത്രിക്കാൻ നിയമനിർമാണവുമായി യുപി സർക്കാർ, കരട് പുറത്തിറക്കി

ജനസംഖ്യാനിയന്ത്രണത്തിനായി നിയമം കൊണ്ടുവരാൻ ഒരുങ്ങി ബിജെപി ഭരണത്തിലുള്ള  ഉത്തർപ്രദേശ്  സർക്കാർ. ഇതിനായുള്ള ആദ്യ കരട്  സംസ്ഥാന നിയമ കമ്മീഷൻ പുറത്തിറക്കി. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ സർക്കാർ  ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കാനും രണ്ട് കുട്ടികളിൽ കുറവുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനുമാണ് കരടിൽ വ്യവസ്ഥ ചെയ്യുന്നു.   സർക്കാരിൻ്റെ നിർദ്ദിഷ്ട ജനസംഖ്യാനയം പാലിക്കുന്ന സർക്കാർ ജീവനക്കാർക്ക് രണ്ട് അഡീഷണൽ ഇൻക്രിമെൻ്റുകളടക്കമുള്ള ഇൻസൻ്റീവുകൾ, വീടും സ്ഥലവും വാങ്ങാൻ സബ്സിഡി, പിഎഫിൽ മൂന്നു ശതമാനം പലിശ വർധനവ് തുടങ്ങിയവ നടപ്പാക്കുമെന്നും കരടിൽ പറയുന്നു. ഒരു കുട്ടി എന്ന നയം സ്വീകരിക്കുന്നവർക്ക് നാല് അഡീഷണൽ ഇൻക്രിമെൻ്റ്,  സൗജന്യ മെഡിക്കൽ സേവനം,  കുട്ടിക്ക് 20 വയസു വരെ സൗജന്യ വിദ്യാഭ്യാസം എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.  നയം പാലിക്കാത്ത സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റമടക്കം നിഷേധിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അർഹത രണ്ടു കുട്ടികളിൽ കൂടുതലുള്ളവർക്ക് ഉണ്ടാകില്ലെന്നും കരടിൽ പറയുന്നു. എന്നാൽ ഇത്തരമൊരു നിയമനിർമാണത്തിന് സംസ്ഥാന സർക്കാരുകൾക്ക് ഭരണഘടനാപരമായി അവകാശമുണ്ടോ എന്ന ചോദ്യവും ഉണ്ട്.

Share This News

0Shares
0