‘ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ട് വെറും 5 മാസം, പരോളിൽ സ്വതന്ത്രരായി അഭയ കേസ് പ്രതികൾ’

അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പരോൾ നിയമവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹർജി നൽകിയത്. സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണ് പരോൾ അനുവദിച്ചതെന്ന ജയിൽ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ഹർജിക്കാരന്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിക്കുന്നത്. എന്നാൽ സിബിഐ കോടതി ജീവപര്യന്തവും ഇരട്ട ജീവപര്യന്തവും ശിക്ഷിച്ച് 5 മാസം തികയും മുമ്പ് അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചിരിക്കുകയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. 28 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

Share This News

0Shares
0