തിരുവനന്തപുരം മൃഗശാലയിലെ പെൺപുലി ജാനവി അമ്മയായി. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാല അധികൃതർ പറഞ്ഞു. ലോക്ഡൗൺ കഴിയുമ്പോൾ സന്ദർശകർക്ക് കുഞ്ഞിനെ കാണാൻ കഴിയും. വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് 2016 നവംബർ മാസത്തിലാണ് ജാനവിയെ വനംവകുപ്പിന് പിടികൂടേണ്ടി വന്നത്. തുടർന്നാണ് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. പന്ത്രണ്ട് വയസോളം പ്രായം ജാനവിക്ക് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്.