മെസിയുടെ 2 അസിസ്റ്റ്, 1 ഫ്രീകിക്ക് ഗോൾ, ഇക്വഡോറിനെ തകർത്ത് അർജൻ്റീന കോപ്പ സെമിയിലേക്ക്

ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജൻ്റീന സെമിയിൽ. ഷൂട്ടൗട്ടിൽ ഉറുഗ്വയെ പരാജയപ്പെടുത്തിയ കൊളംബിയയെ ബുധനാാഴ്ച നടക്കുന്ന സെമിയിൽ
അർജൻ്റീന നേരിടും. ബ്രസീലും പെറുവും നേരത്തെ സെമിയിലെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഇവർ തമ്മിലുള്ള സെമി പോരാട്ടം.

സൂപ്പർ താരം മെസ്സിയുടെ അവിസ്മരണീയമായ ഫ്രീകിക്ക് ഗോളിനും മനോഹരമായ രണ്ട് ഗോൾ അസിസ്റ്റിനും സാക്ഷ്യം വഹിച്ച മത്സരമായിരുന്നു അർജൻ്റീന ഇക്വഡോർ മത്സരം. കളിയുടെ ആദ്യപകുതിയിൽ മെസ്സിയുടെ പാസിൽ റോഡ്രിഗോ ഡീപോൾ നേടിയ ഗോളോടെയായിരുന്നു സ്കോറിങ്ങിൻ്റെ തുടക്കം. രണ്ടാം പകുതിയിൽ ഇക്വഡോർ സ്വന്തം ഗോൾ മുഖത്ത് നടത്തിയ പാസിങ് പിഴവ് മുതലെടുത്തായിരുന്നു അർജൻ്റീനയുടെ രണ്ടാം ഗോൾ. മെസിയുടെ പാസിൽ ഇത്തവണ ലൗത്തേര മാർട്ടിനസാണ് ഇക്വഡോർ വല ചലിപ്പിച്ചത്. ഡീ മരിയയെ വീഴ്ത്തിയതിന് ബോക്സിൻ്റെ തൊട്ടു മുന്നിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്ന് അർജൻ്റീനയുടെ മൂന്നാമത്തെ ഗോൾ മെസി സ്വന്തം പേരിലും എഴുതിച്ചേർത്തു. ഡീ മരിയയെ വീഴ്ത്തിയതിന് പിയേറോ ഹിൻകാപി ചുവപ്പുകാർഡ് കണ്ടതിനാൽ 10 പേരുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്.

Share This News

0Shares
0