ഇരുട്ടടിയായി പാചക വാതക വിലയിലും വൻ വർധന

സാധാരണക്കാർക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപ വർധിപ്പിച്ചു. ഇതോടെ വില 1550 ആയി. പെട്രോൾ, ഡീസൽ വില വർധനവിനെതിരെ രാജ്യയമാകെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പാചകവാതകത്തിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Share This News

0Shares
0