യൂറോയിൽ ക്വാർട്ടർ ലൈനപ്പായി; ജൂലൈ 2ന് മത്സരങ്ങൾക്ക് തുടക്കം

ജർമനിയെ തകർത്ത് ഇംഗ്ലണ്ടും സ്വീഡനെ തകർത്ത് ഉക്രൈനും ക്വാർട്ടർ ഉറപ്പിച്ചതോടെ യൂറോയിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചു. ബെൽജിയം, ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഡെൻമാർക്ക് എന്നിവരാണ് ക്വാർട്ടറിൽ കടന്ന മറ്റ് ടീമുകൾ. ഇതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടുമെന്നതിൽ വ്യക്തതയായി.
ജൂലായ് രണ്ടിന് സ്വിറ്റ്സർലൻഡ് – സ്പെയ്ൻ മത്സരത്തോടെയാണ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാകുക . ഇന്ത്യൻ സമയം രാത്രി 9.30 നാണ് സ്വിറ്റ്സർലൻഡ് – സ്പെയ്ൻ മത്സരം. തുടർന്ന്  രാാത്രി 12.30ന് ബെൽജിയം – ഇറ്റലി മത്സരം നടക്കും. ജൂലായ് 3ന് രാത്രി 9.30ന് ചെക്ക് റിപ്പബ്ലിക്ക് – ഡെൻമാർക്ക് മത്സരവും  രാത്രി 12.30ന് ഇംഗ്ലണ്ട് – ഉക്രൈൻ ത്സരവും അരങ്ങേറും.

Share This News

0Shares
0