സംംസ്ഥാ നവനിത കമീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പീഡന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസിൽ വനിതാ കമ്മിഷൻ ഇടപെട്ടെന്നാണ് ആരോപണം. വാർത്താസമ്മേളനത്തിലാണ് മയൂഖ ജോണി ആരോപണം ഉന്നയിച്ചത്.
ചുങ്കത്ത് ജോൺസൺ എന്നയാളാൾക്കെതിരെയാണ് പരാതി നൽകിയിരുന്നത്. 2016ലാണ് സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ വീട്ടിൽ കയറി പീഡിപ്പിച്ചത്.പിന്നീട് തന്നെ കണ്ടപ്പോൾ സുഹൃത്ത് ഇക്കാര്യം അറിയിക്കുകയായിരുന്നുവെന്ന് മയൂഖ പറഞ്ഞു. സാമൂഹ്യമായും സാമ്പത്തികമായും സ്വാധീനമുള്ള പ്രതിയ്ക്ക് എതിരേ, ഭയംമൂലം പെണ്‍കുട്ടി അന്ന് പരാതപ്പെട്ടില്ല. പെണ്‍കുട്ടിയുടെ വിവാഹം നടന്ന ശേഷവും ശല്യം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിനൊപ്പം തൃശ്ശൂര്‍ റൂറല്‍ എസ്പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുമായി മുന്നോട്ട് പോകുന്നതിനെ എസ്പി പിന്നീട് നിരുത്സാഹപ്പെടുത്തി.
അടുത്തിടെയാണ് സംഭവത്തില്‍ മുന്‍ വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈൻ ഇടപെട്ടതായി വ്യക്തമായത്. കേസ് എടുക്കരുതെന്ന് ജോസഫൈന് ആവശ്യപ്പെട്ടതായും മയൂഖ ആരോപിച്ചു. മുന്‍ മന്ത്രിയുടെ ഓഫീസും ഒരു ബിഷപ്പും സംഭവത്തില്‍ ഇടപെട്ടതായും അവര്‍ ഇതില്‍ നിന്നു പിന്മാറണമെന്നും മയൂഖ ആവശ്യപ്പെട്ടു.