ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം

രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സ്വദേശിയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന നയങ്ങൾ സംബന്ധിച്ച് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ ബിജെപി ലക്ഷദ്വീപ് ഘടകത്തിൻ്റെ പരാതിയിൻ പൊലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഐഷ സുൽത്താന കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ്ചെയ്താൽ ജാമ്യം നൽകണമെന്നും അറസ്റ്റിന് ശേഷം വിണ്ടു ചോദ്യം ചെയ്യണമെങ്കിൽ അഭിഭാഷകന്റെ  സാന്നിദ്ധ്യം അനുവദിക്കണമെന്നും അന്ന്‌ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്നു. തുടർന്നായിരുന്നു ചോദ്യം ചെയ്യലിനായി ഐഷ കവരത്തിയിലെത്തിയത്.
ദ്വീപിലെത്തിയശേഷം ഐഷയെ കവരത്തി പൊലീസ്‌ ഇതുവരെ മൂന്നുതവണ വിളിച്ചു വരുത്തി ചോദ്യംചെയ്തെങ്കിലും അറസ്റ്റു ചെയ്യാനുള്ള തെളിവൊന്നും ലഭിച്ചില്ല. കോവിഡ്‌ പരിശോധനയ്‌ക്കുശേഷം ശനിയാഴ്‌ച കൊച്ചിയിലേക്ക്‌ മടങ്ങാനും അനുമതി ലഭിച്ചിട്ടുണ്ട്.

Share This News

0Shares
0