ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് സഹകര ബാങ്കുകളിൽനിന്നും സംഘങ്ങളിൽ നിന്നും പലിശരഹിത വായ്പ അനുവദിക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകാർക്കാണ് ഈ സൗകര്യം. ഒരാൾക്ക് പരമാവധി 10,000 രൂപ വരെയാണ് അനുവദിക്കുക. ഇതിനായി ഒരു സ്ഥാപനത്തിന് അഞ്ച് ലക്ഷം രൂപ വരെ മാറ്റിവെക്കാൻ സഹകരണ വകുപ്പ് അനുമതി നൽകി. സഹകരണ സ്ഥാപനത്തിൻ്റെ പ്രവർത്തനപരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്കായിരിക്കും വായ്പയ്ക്ക് അർഹത. സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തൽ വേണം. തുക 24 മാസ തുല്യഗഡുക്കളായി അടച്ചുതീർക്കണം. ജൂലൈ 31 വരെ വായ്പ അനുവദിക്കാം. വായ്പ എടുക്കുന്നവർ ഫോൺ വാങ്ങിയ ബില്ലിൻ്റെ പകർപ്പ് സംഘത്തിൽ നൽകണം. തിരിച്ചടവുകാലാവധിക്കു ശേഷമുള്ള തുകയ്ക്ക് എട്ടു ശതമാനം പലിശ നൽകേണ്ടി വരും.