കേന്ദ്രത്തിന് തിരിച്ചടി; ലക്ഷദ്വീപിലെ ബീഫ് നിരോധനം സ്റ്റെ ചെയ്ത് ഹൈക്കോടതി

ലക്ഷദ്വീപിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണ മെനുവിൽനിന്നു ബീഫ് ഒഴിവാക്കിയതടക്കമുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപിലെ കന്നുകാലി ഫാമുകൾ അടച്ചു പൂട്ടണമെന്ന ഉത്തരവിനും സ്റ്റേ ലഭിച്ചു. ലക്ഷദ്വീപുകാരനായ അഭിഭാഷകൻ അജ്മൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതിയിൽ നിന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വിവാദ തീരുമാനങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ലക്ഷദ്വീപിൽ 1950 മുതൽ തുടരുന്ന മെനുവാണ് അഡ്മിനിസ്ട്രേറ്റർ ഏകപക്ഷീയമായി ഒഴിവാക്കിയതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു എൻജിഒ സംഘടനയെ ഭക്ഷണവിതരണം ഏൽപിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. പൂർണമായും വെജിറ്റേറിയൻ ഏർപ്പെടുത്താനാണ് നീക്കം. സ്വകാര്യ കമ്പനിയുടെ പാലും പാൽ ഉൽപന്നങ്ങളും ലക്ഷദ്വീപിൽ വിറ്റഴിക്കാനാണ് ഡയറിഫാമുകൾ പൂട്ടുന്നതെന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. ഇതേത്തുടർന്നാണ് വിവാദ ഉത്തരവുകൾ ഹൈക്കാടതി സ്റ്റെ ചെയ്ത്.

Share This News

0Shares
0