ശനിയും ഞായറും ദിവസങ്ങളിലെ നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ. വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക് മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല. ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം. നിർമാണ മേഖലയിലുള്ള സൈറ്റ് aൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/രേഖ കാട്ടി യാത്ര ചെയ്യാം. നിർമാണ സാമഗ്രികൾ വിൽക്കുന്ന കട തുറക്കാം. കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും. ഹോട്ടലുകളിൽ പാഴ്‌സലും ഓൺലൈൻ വിതരണവുമുണ്ടാകും.
അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും. ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും രാത്രി ഏഴു വരെ. വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ വേണം. രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം.