സംസ്ഥാനത്ത് തിങ്കളാഴ്ച പ്രീമിയം പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോൾ വില ലിറ്ററിന് 101.47 രൂപയായി. കാസർകോട് 100.92, വയനാട് 100.13, പാലക്കാട് 100.14, ഇടുക്കി 100.40, പത്തനംതിട്ട 100.54 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ നിരക്ക്. സാധാരണ പെട്രോളിനും ഡീസലിനും തിങ്കളാഴ്ച 28 പൈസ വീതം വർധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമായി. കൊച്ചിയില്‍ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമായി. 37 ദിവസത്തിനുള്ളില്‍ 21 തവണയാണ് ഇന്ധന വില കൂട്ടിയത്; ഒരു വർഷത്തിനിടെ 25 രൂപയിലധികവും വർധിച്ചിച്ചു.