ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെയും സംഘപരിവാർ അനുകൂല ആത്മീയ പ്രവർത്തകരായ ജഗ്ഗി വാസുദേവ്, ബാബാ രാംദേവ് എന്നിവരുടെയും പ്രവർത്തനങ്ങൾ സർവകലാശാലാ പാഠ്യപദ്ധതിയിൽ. ഉൾപ്പെടുത്തിയതായി റിപ്പോർട്ട്.
ഉത്തർപ്രദേശിലെ
മീററ്റ് ആസ്ഥാനമായുള്ള ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റിയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിലബസ് പരിഷ്കരണത്തിൻ്റെ ഭാഗമായി സർവകലാശാല ബോഡ് ഓഫ് സ്റ്റഡീസാണ് തീരുമാനം കൈക്കൊണ്ടത്.
ഗോരഖ്നാഥ് ട്രസ്റ്റ് ഫണ്ട് പ്രസിദ്ധീകരിച്ച യോഗി ആദിഥ്യനാഥിൻ്റെ ‘ ഹഢ യോഗ- രൂപവും പ്രവർത്തനവും ‘ എന്ന പുസ്തകമാണ് പാഠ്യവിഷയമാക്കിയവയിൽ ഒന്ന്. ബാബാ രാംദേവിൻ്റെ ‘യോഗ സാധനയും യോഗ മെഡിസിനും’ ബി എ ഫിലോസഫി കോഴ്സിൽ പാഠ്യവിഷയമാക്കി. പാഠ്യപദ്ധതിയുടെ 30 ശതമാനം ഭാഗം അപ്ലൈഡ് ഫിലോസഫി, അപ്ലൈഡ് സൗന്ദര്യശാസ്ത്രം എന്നീ രണ്ടു പേപ്പറുകളാണ്. ജഗ്ഗി വാസുദേവിൻ്റെ ‘ഇഷാ ക്രിയാ സാധന’ ഈ പേപ്പറുകളുടെ ഭാഗമായാണ് പഠനവിഷയമാക്കിയത്.