കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ജൂണ്‍ 18 ന് റിലീസ് ചെയ്യും. ഗ്യാങ്സ്റ്റർ ചിത്രത്തിൽ ഡബിള്‍ റോളിലാണ് ധനുഷ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലും തമിഴ്‌നാട്ടിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ധനുഷിനോടൊപ്പം ഗെയിം ഓഫ് ത്രോണ്‍സ് ഫെയിം ജെയിംസ് കോസ്മോ, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.